രാജാക്കാട്: Mഇടുക്കി രാജാക്കാടു വച്ച് എം. എം. മണി എം.എൽ.എയുടെ വാഹനം തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞെന്ന പരാതിയിൽ യുവാവിനെതിരെ കേസ്, കുഞ്ചിത്തണ്ണി മാട്ടയിൽ അരുണാണ് അസഭ്യം പറഞ്ഞത്. എം.എൽഎയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്നു പോയതാണ് പ്രകോപ നത്തിനു കാരണം. വാഹനം തടഞ്ഞു നിർത്തി അരുൺ എം.എം. മണിയ്ക്കു നേരെ അസഭ്യവർഷം നടത്തുകയായിരുന്നു. എം.എൽ.എയുടെ ഗൺമാന്റെ പരാതിയിൽ രാജാക്കാട് പോലീസ് കേസെടുത്തു.