എം. എം. ആര്‍ സ്കൂളില്‍ രക്ഷകര്‍ത്താക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടന്നു

282

തിരുവനന്തപുരം : നല്ല വിദ്യര്‍ത്ഥികളെ സൃഷ്ടിക്കാന്‍ നല്ല രക്ഷകര്‍തൃത്വത്തിന് കഴിയുമെന്ന് പ്രമുഖ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ഗിരീഷ് കൈമനം മന്നം മെമ്മോറിയല്‍ റസിഡന്‍ഷിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന അധ്യാപക – രക്ഷകര്‍തൃ സംഗമത്തില്‍ ക്ലാസ് നയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സുഷമ ഭായ്, പി ടി എ പ്രസിഡന്റ് മോഹനകുമാര്‍, പി ടി എ സെക്രട്ടറി കുമാരി പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പുതിയ പി ടി എ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു.

NO COMMENTS