എം.ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് അറസ്റ്റു ചെയ്യും.

16

സ്വര്‍ണ്ണക്കടത്തു കേസില്‍ ഇ.ഡിയ്ക്ക് പിന്നാലെയാണ് എം.ശിവശങ്കറിനെ ഇന്ന് കസ്റ്റംസും അറസ്റ്റു ചെയ്യുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അറസ്റ്റു ചെയ്യാന്‍ കസ്റ്റംസിന് അനുമതി നല്‍കിയത്. ജാമ്യാപേക്ഷ അടുത്ത മാസം രണ്ടിന് പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് ബന്ധമില്ലെന്ന മുന്‍ നിലപാട് തിരുത്തിക്കൊണ്ട് കസ്റ്റംസ് കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഈ മാസം 16 ന് ശിവശങ്കറിനെയും 18 ന് സ്വപ്നയെയും ജയിലിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിനെതിരെ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി കസ്റ്റംസ് കോടതിയെ അറിയിച്ചത്. -അടുത്ത മാസം 2 ന് ശിവശങ്കറിന്‍്റെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുമ്ബോള്‍ , സുപ്രീം കോടതി അഭിഭാഷകന്‍ ശിവശങ്കറിന് വേണ്ടി ഹാജരാകും. ഇപ്പോള്‍ തന്നെ ബി.രാമന്‍പിള്ള, വിജയഭാനു , എസ്.രാജീവ് തുടങ്ങിയ പ്രഗത്ഭരായ അഭിഭാഷകരാണ് എം.ശിവശങ്കറിന് വേണ്ടി ഹാജരാകുന്നത്. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ എത്തിക്കുന്നത്.

ശിവശങ്കറിന് ജാമ്യം ലഭിക്കുന്നതിന് മുന്‍പ് കസ്റ്റഡിയില്‍ എടുക്കാനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്.സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിനെ ബന്ധിപ്പിക്കുന്ന തെളിവ് ലഭിച്ചെന്ന് കസ്റ്റംസ് തിങ്കളാഴ്ച കോടതിയെ അറിയിച്ചിരുന്നു.

NO COMMENTS