കോഴിക്കോട്• ശ്രീനാരായണ ഗുരുവിനെതിരെയും എസ്‌എന്‍ഡിപിക്കെതിരെയും ഇക്കാലമത്രെയും സ്വീകരിച്ച നിലപാടു തെറ്റിപ്പോയെന്നു പരസ്യമായി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാവണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ഗുരുവിനെ പ്രകീര്‍ത്തിച്ചു പിണറായി നടത്തിയ പ്രസംഗം ഗുരുവിനെ ചുവപ്പണിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെങ്കില്‍ വിലപ്പോകില്ല.ഗുരുവിന്റെ ആശയങ്ങള്‍ പിന്തിരിപ്പന്‍ എന്നു വിശേഷിപ്പിച്ച ഇഎംഎസിനെയും എസ്‌എന്‍ഡിപിയുടെ പ്രവര്‍ത്തനങ്ങള്‍ മലബാറിലേക്കു വ്യപിപ്പിച്ചപ്പോള്‍ കായികമായി നേരിട്ട സിപിഎം നയത്തെയും തള്ളിപ്പറഞ്ഞു മാപ്പു പറയുകയാണ് ആദ്യം പിണറായി ചെയ്യേണ്ടത്. ശ്രീനാരായണ ആശയങ്ങളെ സ്വീകരിക്കുന്നതില്‍ തെറ്റില്ല, പക്ഷേ, ഇന്നലെ വരെ പറഞ്ഞതില്‍ പശ്ചാത്തപിച്ചിട്ടാവണം എന്നും രമേശ് പറഞ്ഞു.