ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ മത്സരം ഇടതുമുന്നണിയും ബിജെപിയും തമ്മിലാണെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. കോൺഗ്രസ് ചെങ്ങന്നൂരിൽ സി.പി.എമ്മിന്റെ ബി ടീമാണ്. സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍റെ സ്പോൺസേഡ് സ്ഥാനാർത്ഥിയാണ് കോണ്‍ഗ്രസ് നേതാവ് ഡി.വിജയകുമാറെന്നും സജി ചെറിയാനും രമേശ് ചെന്നിത്തലയും ചേർന്ന ഗൂഡാലോചനയിലൂടെയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി.