എം.എം.മണിയുടെ കുടുംബാംഗങ്ങളുടെ സ്വത്തു സമ്പാദനം സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്ന് എം.ടി. രമേശ്

184

കോട്ടയം: എം.എം.മണിയുടെ കുടുംബാംഗങ്ങളുടെ സ്വത്തു സമ്ബാദനം സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. മണിയുടെ സഹോദരന്റെ അനധികൃത സാമ്ബത്തിക ബന്ധങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിനെക്കുറിച്ച്‌ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. മണിയുടെ സഹോദരന്റെ അനധികൃത സ്വത്തുസമ്ബാദനവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റിന് പരാതി നല്‍കുമെന്നും എം ടി രമേശ് പറഞ്ഞു. എം.എം. മണി എക്കാലത്തും പലവഴികളിലൂടെ കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. കയ്യേറ്റക്കാരെ സഹായിക്കുന്നത് കോണ്‍ഗ്രസ്-സിപിഎം അച്ചുതണ്ടാണെന്നും രമേശ് ആരോപിക്കുകയുണ്ടായി. കുരിശു കയ്യേറ്റത്തിന് പിന്നിലും സിപിഎം-കോണ്‍ഗ്രസ് നേതാക്കളുടെ വ്യവസായ ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY