മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് മഹിജ

269

കോഴിക്കോട്: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. സമരത്തിലൂടെ എന്ത് നേടിയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. അത് തങ്ങളുടെ കുടുംബത്തെ ഏറെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും മഹിജ പറഞ്ഞു.കഴിഞ്ഞ ദിവസം അവസാനിപ്പിച്ച സമരത്തില്‍ ഉണ്ടാക്കിയ കരാറില്‍ മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയും ഉള്‍പ്പെടുത്തിയിരുന്നു. ഇതിനായി നാളെയാണ് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നത്. സമരം അവസാനിച്ചതിന് ശേഷം കോഴിക്കോടേക്ക് തിരിക്കുന്നതിന് മുന്‍പായി തന്റെയും ശ്രീജിത്തിന്റെയും വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുകയാണെങ്കില്‍ മാത്രമെ മുഖ്യമന്ത്രിയെ കാണുകയുളളുവെന്ന് മഹിജ നേരത്തെയും വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY