ബമാക്കോ: മാലിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടു യുഎന്‍ സൈനികര്‍ മരിച്ചു.
മാലിയിലെ ഗയോയിലാണ് സംഭവമുണ്ടായത്. യുഎന്‍ സമാധാന ദൗത്യങ്ങള്‍ക്കായി മാലിയിലെത്തിയ ജര്‍മന്‍ സൈനികരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാറാണ് ഹെലികോപ്റ്റര്‍ തകരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും യുഎന്‍ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു.