പാലാ: പാലായില്‍ നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ തുടരാൻ അനുവദിക്കില്ലെന്ന് പാലാ എം എല്‍ എ മാണി സി. കാപ്പന്.എല്‍ഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും സര്‍ക്കാറിന്റെ ഭരണ നേട്ടവുമാണ് തന്റെ വിജയത്തിന് കാരണമായെന്നും കാപ്പന് കൂട്ടിച്ചേര്‍ത്തു. മന്ത്രിയാകാന്‍ താല്പര്യമില്ലെന്നും മന്ത്രിയാകുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലായെന്നും ഇപ്പോള്‍ അതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.