ന്യുഡല്‍ഹി: വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മദര്‍ തെരേസയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. മദറിന്‍റെ പേരിലുള്ള കോലാഹലവും പുകഴ്ത്തലും എന്തിനാണെന്ന് മനസിലാകുന്നില്ല. അവര്‍ മതഭ്രന്തിയും തട്ടിപ്പുകാരിയും ആയിരുന്നെന്ന് കട്ജു വിമര്‍ശിച്ചു. വിദേശ ഫണ്ട് ലഭിച്ചാല്‍ ആര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താം.പത്ത് മില്യണ്‍ ഡോളര്‍ നല്‍കിയാല്‍ താനും ജീവകാരുണ്യ പ്രവര്‍ത്തനം നടത്താമെന്നും കട്ജു ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സംശയാസ്പദമായ പശ്ചാത്തലമുള്ള ഏജന്‍സികളില്‍ നിന്ന് മദറിന്‍റെ പ്രസ്ഥാനം ഫണ്ട് സ്വീകരിച്ചിട്ടുണ്ടെന്നും കട്ജു ആരോപിച്ചു.മദര്‍ തെരേസയുടെ മിഷനറീസ് ചാരിറ്റീസിനെതിരായ വിവിധ ഏജന്‍സികളുടെ അന്വേഷണ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയാണ് കട്ജുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.