സൗമ്യ വധക്കേസ് വിധി പുനഃപരിശോധിക്കുന്നതിന് ഈഗോ പാടില്ലെന്ന് റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

212

ന്യൂഡല്‍ഹി • സൗമ്യ വധക്കേസ് വിധി പുനഃപരിശോധിക്കുന്നതിന് ഈഗോ പാടില്ലെന്ന് റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഗോവിന്ദച്ചാമിയുടെ വിധിയില്‍ തെറ്റുണ്ടെങ്കില്‍ പുനഃപരിശോധിക്കണം. വധശിക്ഷ റദ്ദാക്കിയത് പിന്‍വലിക്കണം. ജഡ്ജിമാര്‍ വിനയവും എളിമയും സൂക്ഷിക്കണം. ജഡ്ജിമാര്‍ക്കും ചിലപ്പോള്‍ തെറ്റുപറ്റാം. ജഡ്ജി ആയിരുന്ന സമയത്ത് എനിക്കും തെറ്റുപറ്റിയിട്ടുണ്ട്. തെറ്റുകള്‍ പുനഃപരിശോധിക്കുന്നതിലാണ് വിജയം. സൗമ്യവധക്കേസില്‍ വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ ഹാജരാകുമെന്നും കട്ജു പറഞ്ഞു.സൗമ്യ വധക്കേസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിനു കൈമാറണമെന്ന് കട്ജു ഫെയ്സ്‍ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി തെറ്റാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY