തലശ്ശേരി : മകന്റെ വിവാഹച്ചടങ്ങില്‍ സംബന്ധിക്കുന്നതിനായി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി തലശ്ശേരിയില്‍ എത്തി. കനത്ത സുരക്ഷാ സന്നാഹമാണ് മഅദനിക്ക് തലശ്ശേരിയില്‍ പൊലീസ് ഒരുക്കിയത്. വിവാഹ വേദിയായ ടൗണ്‍ഹാളിലും മദനി വിശ്രമിക്കുന്ന ലോഗന്‍സ് റോഡിലെ ലോഡ്ജിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുപ്പത്തോടെ തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് ട്രെയിനിലാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ മഅദനി എത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മുതല്‍ മഫ്തിയില്‍ പൊലീസുകാര്‍ നിരീക്ഷണം നടത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ മഅദനി നേരെ ലോഡ്ജില്‍ എത്തും. 11 മണിയോടെ നിക്കാഹിനായി ടൗണ്‍ഹാളിലേക്കു പുറപ്പെടും. വിവാഹത്തിനു ശേഷം ലോഡ്ജില്‍ എത്തി വിശ്രമിച്ച് വൈകിട്ട് നാലോടെ വധുവിന്റെ അഴിയൂരിലെ വീട്ടില്‍ സല്‍ക്കാരത്തിനായി പുറപ്പെടും. അവിടെ നിന്നു റോഡ് മാര്‍ഗം കോഴിക്കോട്ടേക്കു പോകും. മഅദനിക്കൊപ്പം ഒരു സംഘം കര്‍ണാടക പൊലീസും തലശ്ശേരിയില്‍ എത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വിവാഹത്തിനായി എത്തും. നഗരത്തില്‍ ഗതാഗത കുരുക്കിനുള്ള സാധ്യതയും പൊലീസ് മുന്നില്‍ കാണുന്നുണ്ട്.