ബംഗളൂരു: സുരക്ഷാചിലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ തല്‍ക്കാലം കേരളത്തിലേക്കു വരുന്നില്ലെന്നു പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. മഅദനിയുടെ യാത്ര പ്രതിസന്ധിയിലാണെന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സുരക്ഷയ്ക്ക് 15 ലക്ഷം രൂപ നല്‍കണമെന്നു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണു മഅദനിയുടെ യാത്ര പ്രതിസന്ധിയിലായത്. എസിപി ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥരുടെ വിമാനച്ചെലവു വഹിക്കണമെന്നും ബംഗളൂരു സിറ്റി പോലീസ് കമ്മീഷ്ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്രയും തുക താങ്ങാനാകില്ലെന്നു മഅദനിയുടെ അഭിഭാഷകന്‍ അറിയിച്ചു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നും മഅ്ദനി പറഞ്ഞു. ഈ മാസം ഒന്നുമുതല്‍ 14 വരെ കേരളത്തില്‍ തങ്ങാനാണ് കോടതി അനുമതി നല്‍കിയിരുന്നത്.