ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കേ ബിജെപിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന ബി.ജെ.പി. നേതാവും മധ്യപ്രദേശ് മുന്‍ മന്ത്രിയുമായ ഡോ. രാമകൃഷ്ണ കുസമരിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു.കോണ്‍ഗ്രസ് സംഘടിപ്പിച്ച ആഭാര്‍ റാലിയില്‍ എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു രാമകൃഷ്ണയുടെ പാര്‍ട്ടിമാറ്റം.
പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചത് മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന ബി.ജെ.പി. നിലപാടാണെന്ന് കോണ്‍ഗ്രസ് വേദിയിലെ കന്നിപ്രസംഗത്തില്‍ രാമകൃഷ്ണ പറഞ്ഞു. അദ്ദേഹത്തിനൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ദോമന്‍ സിങ് നഗ്പുരെയും കോണ്‍ഗ്രസില്‍ ചേര്‍ന്നു.