കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരില്‍ നിന്ന് ഏഴ് ആയുധങ്ങള്‍ കണ്ടെത്തി : മധ്യപ്രദേശ് ഐ.ജി

171

ഭോപ്പാല്‍: ഭോപ്പാല്‍ ജയിലില്‍ നിന്ന് രക്ഷപെട്ടതിനെ തുടര്‍ന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരില്‍ നിന്ന് ഏഴ് ആയുധങ്ങള്‍ കണ്ടെത്തിയതായി മധ്യപ്രദേശ് ഐ.ജി യോഗേഷ് ചൗധരി. നാല് തോക്കുകളും മൂര്‍ച്ചയേറിയ മൂന്ന് ആയുധങ്ങളും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി ഐജി വെളിപ്പെടുത്തി. ഭോപ്പാലിന് സമീപമുള്ള എയിന്ത്ഖെഡി ഗ്രാമത്തിലാണ് സിമി തടവു ചാടിയ സിമി ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. അതീവ ഗൗരവമേറിയ വിഷയമാണിത്. വിവരം ലഭിച്ച ഉടന്‍ ഭീകരര്‍ക്ക് രക്ഷപെടാനുള്ള എല്ലാ സാധ്യതയും പോലീസ് പരിശോധിച്ചു. ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്കും പരുക്കേറ്റു. ഏറ്റുമുട്ടലിന്‍റേതായി പുറത്ത് വന്ന വീഡിയോയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ട്. ഭീകരര്‍ ആയുധങ്ങള്‍ വഹിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളെക്കുറിച്ച്‌ പരിശോധിക്കേണ്ടതുണ്ടെന്നും ഐജി കൂട്ടിച്ചേര്‍ത്തു. ഭോപ്പാലിലെ ജയിലില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ജയില്‍ ചാടിയ സിമി ഭീകരരെയാണ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്.

NO COMMENTS

LEAVE A REPLY