കാസര്‍ഗോഡ് : ബിജെപി ദേശീയസമിതി അംഗം മടിക്കൈ കമ്മാരന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് , സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്.അടിയന്തരവാസ്ഥക്കെതിരെ പോരാട്ടം നയിക്കാന്‍ രഹസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കമ്മാരന്‍ കാസര്‍കോട് ബിജെപിയുടെ ആദ്യജില്ലാ പ്രസിഡന്റായി. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയും വൈസ് പ്രസിഡന്റുമായി. നിലവില്‍ ദേശീയ സമിതി അംഗമായിരിക്കെയാണ് മരണം . ഉദുമയിലും ഹൊസ്ദുര്‍ഗിലും നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്നിട്ടുണ്ട്.