എറണാകുളം: ജനക്ഷേമപദ്ധതികളുടെ പ്രായോഗികവും കാര്യക്ഷമവുമായ നടത്തിപ്പിനും വികസന മൂന്നറ്റത്തിനും കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ തുടർഭരണം അനിവാര്യമാണെന്ന് മഹല്ല് ജമാ അത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ആലുവയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി പി. കെ. എ. കരീം വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു
വെറുപ്പും വിദ്വേഷവും വളർത്തി സാമുദായിക ധ്രുവീകരണത്തിലൂടെ കേരളത്തിന്റെ പവിത്രമായ മണ്ണിൽ വേരുറപ്പി ക്കാൻ ശ്രമിക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികള പ്രതിരോധിക്കാനും ജനാധിപത്യ മതതര വിരുദ്ധവും. പൗരാവകാശ ധ്വംസനങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തവും വ്യക്തവുമായ നിലപാടുകൾ സ്വീകരിക്കുന്നതിനും ദേശീയ തലത്തിൽ അതിനെതിരെ പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിനും സഹായകരവും നേത്യപരവുമായ പങ്കുവഹിക്കാനും ഇടതുപക്ഷജനാധിപത്യ മുന്നണിക്ക് കഴിയുമെന്ന് അത്ത് ജാ കൗൺസിൽ ഉറച്ചുവിശ്വസിക്കുന്നുവെന്നും ആയതിനുളള പിന്തുണയായി ജാതിമതഭേദമെന്യ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും എൽഡിഎഫ് ന്റെ തുടർരണത്തിന് സഹായകരമായ നിലപാട് സ്വീകരിക്കണമെന്നും മഹല്ല് ജമാ അത്ത് കൗൺസിൽ ആഹ്വാനം ചെയ്തു.
സീനിയർ വൈസ് പ്രസിഡന്റ് അഡ്വ. പി. കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ചർച്ചയിൽ സംസ്ഥാന ഭാരവാഹികളായ ഡോ. എ. ബി. അലിയാർ എറണാകുളം, ഐ. ഷിഹാബുദ്ദീൻ ആലപ്പുഴ, ഉവൈസ് സൈനുലബ്ദീൻ തിരുവനന്തപുരം, എം, ഷംസുദ്ദീൻകുഞ്ഞ് കൊല്ലം, ഇസ്മായിൽ ഫൈസി പാലക്കാട്, ഒ. വി. ജാഫർ കണ്ണൂർ, മൂസ പടന്നക്കാട് കാസർഗോഡ്, സഹൽ ക്ലാരി മലപ്പുറം, ഷിഹാബുദ്ദീൻ നിസാമി ത്യശ്ശൂർ, പി. അബ്ദുൾഖാദർ, എം . എം, സുലൈമാൻ, എ. എ. ഉമ്മർ, സിറാജുദ്ദീൻ മാലേത്ത്, ഇ. എസ്. അബ്ദുൾ സത്താർ, ഇബ്രാഹിം സഖാഫി തുടങ്ങിയവർ പങ്കെടുത്തു.