മലബാർ കലാപം വർഗീയ ലഹളയെന്ന് വ്യാഖ്യാനിക്കുന്നതു് രാജ്യപതനം ആഗ്രഹിക്കുന്നവർ; ജമാഅത്ത് കൗൺസിൽ

24

ഇന്ത്യാരാജ്യത്തെ വൈദേശിക അധിനിവേശ
ശക്തികൾ കയ്യടക്കി ശിഥിലമാക്കി കൊള്ള ചെയ്തപ്പോൾ അതിനെതിരെ പടപൊരുതി വീരമൃത്യം വരിച്ചധീര ദേശാഭിമാനികള മതവും പ്രാദേശികത്വവും നോക്കി സ്വാതന്ത്ര്യ സമര
സേനാനികളല്ലാതാക്കാൻ ശ്രമിക്കുന്നതു് രാജ്യ പതനം ആഗ്രഹിക്കുന്നവരും, വർഗീയ പ്രചാരകരുമാണന്ന് മഹല്ല്ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി യേറ്റ്അഭിപ്രായപ്പെട്ടു.

വൈദേശിക അധിനിവേശത്തെ വെള്ളപൂശുന്ന ചരിത്രത്തെവക്രീകരിക്കുന്ന ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്ന സ്വതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും നിർവഹിക്കാത്ത രാഷ്ട്ര പിതാവിനെ വെടിവെച്ചു കൊന്നവരെ വാഴ്ത്തുന്നവർക്ക് മാത്രമേ ഇത്തരം ഹീന
പ്രവർത്തനങ്ങൾ കഴിയുരാജ്യത്തെ വർഗീയ ധ്രുവീകരണത്തിലൂടെ ശിഥിലമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ രാജ്യസ്നേഹികൾ മുഴുവൻ ഒന്നിക്കേണ്ട സമയമാണിതെന്നും
യോഗം വിലയിരുത്തിഓൺലൈനിൽ ചേർന്ന
യോഗത്തിൽ വർക്കിങ്ങ്പ്രസിഡൻ്റ് ഐ.ശിഹാബുദ്ദീൻ കായംകുളം അദ്ധ്യക്ഷത വഹിച്ചു, അഖിലേന്ത്യാ കോ-ഓഡിനേറ്റർ ഉബൈ സ് സൈനുലമ്പ്ദീൻ ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി പി.കെ.എ.കരീം വിഷയാവതരണം നടത്തിസംസ്ഥാന നേതാക്ക ളായഅഡ്വ.പി.കെ.മുഹമ്മദ് എറണാകുളം, ഇസ്മായിൽ ഫൈസി പാലക്കാട്, മൂസ്സ പടന്നക്കാട് കാസർഗോഡ്ഒ.വി.ജാഫർ കണ്ണൂർ, സഹൽ ക്ലാരി മലപ്പുറംഡോ: ഏ .ബി.അലിയാർ ശിഹാബുദ്ദീൻനിസാമി തൃശൂർ, ശംസുദ്ദീൻകുഞ്ഞ് കൊല്ലം, ജലീൽ പെരുംമ്പള വം, സിറാജുദ്ദീൻ മാലേത്ത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു

NO COMMENTS