​​മഹാരാജാസ് കോളേജ് പ്രന്‍സിപ്പലിന്‍റെ കസേര വിദ്യാര്‍ത്ഥികള്‍ കത്തിച്ചു

210

കൊച്ചി: ​​മഹാരാജാസ് കോളേജ് പ്രന്‍സിപ്പലിന്‍റെ കസേര വിദ്യാര്‍ത്ഥികള്‍ കത്തിച്ചു. പ്രിന്‍സിപ്പല്‍ സദാചാര പൊലീസ് ചമയുന്നതായി ആരോപിച്ചാണ് വിദ്യാര്‍ത്ഥികളുടെ നടപടി. എസ്​എഫ്‌ഐയുടെ നേതൃത്വത്തിലായിരുന്നു വിദ്യാര്‍ഥികളുടെയും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും പ്രതിഷേധം. പ്രിന്‍സിപ്പല്‍ രാജിവെക്കുക, സാദാചാര പൊലീസ്​ കളിക്കുന്നത്​ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യമാണ്​ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നത്​. ആണ്‍കുട്ടികളുടെ ചൂട്​ പറ്റാനാണ്​ പെണ്‍കുട്ടികള്‍ ​വരുന്നതെങ്കില്‍ കാമ്ബസിലേക്ക്​ വരേണ്ടതില്ലെന്ന ​പ്രിന്‍സിപ്പലി​െന്‍റ പരാമര്‍ശമാണ്​ പ്രതിഷേധത്തിന്​ വഴിവെച്ചതെന്ന്​ വിദ്യാര്‍ഥി നേതാക്കള്‍ പറയുന്നു.
അതേസമയം സംഭവത്തി​​ന്‍റെ പേരില്‍ പ്രിന്‍സിപ്പല്‍ മാപ്പു പറഞ്ഞ സ്​ഥിതിക്ക്​ പ്രതിഷേധത്തി​ന്‍റെ ആവശ്യ​മില്ലെന്നാണ്​ ഒരു വിഭാഗം അധ്യാപകരുടെ നിലപാട്.​

NO COMMENTS

LEAVE A REPLY