കൊച്ചി: മഹാരാജാസ് കോളേജില്‍ നിന്ന് കണ്ടെടുത്തത് മാരകായുധങ്ങള്‍ തന്നെയെന്ന് പൊലീസ്. ബുധനാഴ്ച കോളേജില്‍ നിന്ന് പിടിച്ചെടുത്തത് മാരകായുധങ്ങളാണെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചതിന് വിപരീതമായാണ് ഇപ്പോള്‍ പൊലീസ് രേഖകള്‍ പുറത്തു വന്നിരിക്കുന്നത്. മഹാരാജാസ് കോളേജില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. പി.ടി.തോമസ് എംഎല്‍എയുടെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ക്ക കമ്ബി, പലകകഷ്ണം, വെട്ടുകത്തി, തുണി, ചുറ്റിയ, പൈപ്പ് എന്നിവയാണ് കണ്ടെത്തിയത്. ഇത് ആരാണ് ഇവിടെ കൊണ്ടുവന്നതെന്ന് അന്വേഷണം നടന്നുവരികയാണ്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ പ്രശസ്തമായ കോളേജിനെ മോശമാക്കി കാണിക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.