മഹാരാഷ്ട്രയില്‍ 6 പേര്‍ കുളത്തില്‍ മുങ്ങിമരിച്ചു

193

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയില്‍ 6 പേര്‍ കുളത്തില്‍ മുങ്ങിമരിച്ചു. 6 പേരും സ്ത്രീകളാണ്. ഗണേശ ചതുര്‍ത്ഥിക്ക് മുന്നോടിയായി നടക്കുന്ന ഹര്‍തലിക പൂജയ്ക്കായി കുളത്തില്‍ എത്തിയതായിരുന്നു ഇവര്‍.മന്ദ നാഗോസ് (45), പ്രിയ റൗത്ത് (17), ജാന്‍ വി ചൗധരി (13), പൂജ ദദ്മാല്‍ (17), പൂനം ദദ്മാല്‍ (18), പ്രണാലി റൗത്ത് (16) എന്നിവരാണ് മരിച്ചത്. പൂജയ്ക്കെത്തിയ ചിലര്‍ കാല്‍ വഴുതി കുളത്തില്‍ വീണതോടെ അവരെ രക്ഷിക്കാനായി ചിലര്‍ കുളത്തിലേയ്ക്ക് ചാടുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ 6 പേര്‍ കുളത്തില്‍ മുങ്ങിമരിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY