മഹാത്മാ ഗാന്ധി വധത്തില്‍ ദുരൂഹതയില്ല ; കൊലപ്പെടുത്തിയത് ഗോഡ്സെ തന്നെയെന്ന് അമിക്കസ്ക്യൂറി

808

ന്യൂഡല്‍ഹി : രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് നാഥുറാം വിനായക് ഗോഡ്സെ തന്നെയാണെന്നും അമിക്കസ് ക്യൂറി. ഗാന്ധി വധത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സര്‍വര്‍ക്കര്‍ അനുയായിയും അഭിനവ് ഭാരത് എന്ന സംഘടനയുടെ ട്രസ്റ്റിയുമായ പങ്കജ് ഫട്നിസ്
സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച്‌ അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഗോഡ്സെ അല്ലാതെ മറ്റൊരാള്‍ ഉതിര്‍ത്ത വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടതെന്ന വാദത്തിന് യാതൊരു തെളിവുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഏറ്റെങ്കിലും ഇതില്‍ നാലാമത്തേത് ഗോഡ്സെയുടെ തോക്കില്‍ നിന്നല്ലെന്നും മറ്റൊരാള്‍ ഉതിര്‍ത്ത ഈ വെടിയേറ്റാണ് ഗാന്ധിജി മരിച്ചതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. മുതിര്‍ന്ന അഭിഭാഷകന്‍ അമരീന്തര്‍ ശരണ്‍, അഭിഭാഷകരായ സഞ്ചിത് ഗുരു, സമര്‍ഥ ഖന്ന എന്നിവരടങ്ങുന്ന മൂന്നംഗ സംഘത്തെയാണ് സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചത്.

NO COMMENTS