രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മ ദിനം ഇന്ന്

696

ദില്ലി : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മ ദിനം ഇന്ന്. രാഷ്ട്രപിതാവിന്‍റെ , ജന്മ വാര്‍ഷിക ദിനാചരണത്തിൽ യു.എൻ സെക്രട്ടറി ആൻറോണിയോ ഗുട്ടെറസ് പങ്കെടുക്കും. മഹാത്മഗാന്ധി രാജ്യാന്തര ശുചിത്വ സമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും. രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. രാഷ്ട്രപിതാവിനുള്ള സമര്‍പ്പണമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് മഹാത്മഗാന്ധിയുടെ 150 -ാം ജന്മ വാര്‍ഷികം കണക്കിലെടുത്ത് സ്വച്ഛതി ഹി സേവ എന്ന ശുചീകരണ യജ്ഞം പ്രധാനമന്ത്രി തുടങ്ങിയത്. സ്വച്ഛ ഭാരത് യജ്ഞത്തിന്‍റെ നാലാം വാര്‍ഷിക വേളയിൽ ശുചിത്വ ഇന്ത്യയെന്ന് മഹാത്മ ഗാന്ധിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുയെന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അതേ സമയം ജനാധിപത്യത്തിൽ വിശ്വസിക്കാത്തവരും അക്രമം നടത്തുന്നവരും ഗാന്ധിയുടെ പേര് ഉപയോഗിക്കുന്നവെന്ന് വിമര്‍ശിച്ചാണ് രാഷ്ട്രപിതാവിന്‍റെ ജന്മദിനം മഹാത്മ ഗാന്ധി സ്ഥാപിച്ച വാര്‍ധ സേവാഗ്രാം ആശ്രമത്തിൽ കോണ്‍ഗ്രസ് ആഘോഷിക്കുന്നത്.
ഇവിടെ പ്രാര്‍ത്ഥനാ യോഗത്തിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗം ചേരും.

NO COMMENTS