മുംബൈ : റിസര്‍വ് ബാങ്കിന്‍റെ ഡെപ്യൂട്ടി ഗവര്‍ണറായി ഐ.ഡി.ബി.ഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മഹേഷ് കുമാര്‍ ജെയിന്‍ ചുമതലയേറ്റു. ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന എസ്.എസ്. മുന്ദ്ര വിരമിച്ച പദവിയിലേക്കാണ് എം.കെ. ജെയിന്‍ എത്തുന്നത്. മൂന്നു വര്‍ഷക്കാലം ഡെപ്യൂട്ടി ഗവര്‍ണറായി ജയിന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്‍റ് സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. ഡെപ്യൂട്ടി ഗവര്‍ണര്‍ തസ്തികയിലേക്ക് സര്‍ക്കാരിന് ലഭിച്ച 37 അപേക്ഷകരെ പിന്‍തള്ളിയാണ് എം.കെ. ജെയിന്‍ തിരഞ്ഞെടുക്കപ്പെട്ടത്.