അഹമ്മദാബാദ്• സ്വയം വെളിപ്പെടുത്തല്‍ പദ്ധതിയനുസരിച്ച് 13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ശേഷം നികുതി അടയ്ക്കാതെ മുങ്ങിയതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പ് അറസ്റ്റുചെയ്ത ഗുജറാത്ത് വ്യാപാരി മഹേഷ് ഷായെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയശേഷം ഇന്നലെ രാവിലെ വിട്ടയച്ചു. ചോദ്യംചെയ്യല്‍ തുടര്‍ന്നേക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സുരക്ഷാ ഭീഷണി പരിഗണിച്ച് ഷായുടെ വീടിനു മുന്നില്‍ പൊലീസ് കാവലേര്‍പ്പെടുത്തി. ടിവി ചാനലില്‍ ലൈവ് പരിപാടിയില്‍ പങ്കെടുക്കവേയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ബെനാമിയാണ് താനെന്നും വെളിപ്പെടുത്തല്‍ നടത്തിയത് സമ്മര്‍ദം മൂലമാണെന്നും ഷാ പറഞ്ഞിരുന്നു.നേരത്തെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ഇയാള്‍ സഥലത്തില്ലായിരുന്നു. എന്നാല്‍ താന്‍ ഒളിച്ചതല്ലെന്നും ഭാര്യയുടെ ചികില്‍സാര്‍ഥമാണ് നഗരത്തിനു പുറത്തുപോയതെന്നും ഷാ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും കൂടുതലൊന്നും പറയാനാവില്ലെന്നും ആദായനികുതി അധികൃതര്‍ വ്യക്തമാക്കി.