ജിഷ്ണുവിന് നീതി കിട്ടിയെന്ന് മഹിജ

203

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ശ്രീജിത്തും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വിട്ടു. ജിഷ്ണുവിന് നീതി കിട്ടിയെന്ന് മഹിജ പറഞ്ഞു. സർക്കാരിൽ വിശ്വാസമുണ്ട്. കരാർ വ്യവസ്ഥകൾ അംഗീകരിക്കപ്പെടുകയാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമെന്നും മഹിജ പ്രതികരിച്ചു. ശ്രീജിത്ത് ആരുടേയും സ്വാധീനവലയത്തിൽ വീണിട്ടില്ലെന്നും മഹിജ പറഞ്ഞു. ശ്രീജിത്ത് പെങ്ങളുടെ സ്വാധീനവലയത്തിൽ മാത്രമാണ് വീണിട്ടുള്ളത്. തന്‍റെയും ശ്രീജിത്തിന്‍റെയും വാക്കുകളെ മുഖ്യമന്ത്രി മുഖവിലയ്ക്ക് എടുക്കുമെന്ന് പ്രതീക്ഷയെന്നും ജിഷ്ണുവിന്‍റെ അമ്മ കൂട്ടിച്ചേർത്തു. സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. കരാർ പൂർണമായും നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും ജിഷ്ണുവിന്‍റെ അമ്മാവൻ ശ്രീജിത്ത് പ്രതികരിച്ചു.
ജിഷ്ണുവിന്‍റെ കുടുംബം ഇന്ന് നാട്ടിലേക്ക് മടങ്ങും. ഇന്ന് വൈകുന്നേരത്തോടെ നാട്ടിൽ എത്തുന്ന ഇവർക്ക് വിവിധ സംഘടനകൾ സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY