എല്‍.ഡി.എഫ് സര്‍ക്കാര്‍ 100 ദിനം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സര്‍ക്കാരിന്റെ ഈ ദിവസങ്ങളിലെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് കത്തയയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ നൂറുദിവസം പൂര്‍ത്തിയാക്കാന്‍ പോകുന്ന ഗവണ്മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ ചൂണ്ടിക്കാട്ടി മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനകീയകത്തുകള് മുഖ്യമന്ത്രിക്ക് കത്തയച്ചു.കേരളത്തിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതുജനങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് കത്തയയ്ക്കുന്നുണ്ട്. ഈ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ തിരുവനന്തപുരം ജനറല്‍ പോസ്റ്റ് ഓഫീസില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പിണറായിക്ക് കത്തയച്ചുകൊണ്ട് നിര്‍വ്വഹിച്ചു.
ജില്ലാ പ്രസിഡന്റ് ആര്. ലക്ഷ്മി, നേതാക്കളായ സുനിത വിജയന്, ഡോ.പുഷ്പ സ്റ്റുവര്‍ട്ട്, ലീലാമ്മ ഐസക്, ബിജു ഹരികുമാര്‍, അംബിക എല്‍, ഉഷാ വിജയന്, സുമ വര്‍ഗ്ഗീസ്, ബറോമ പാട്രിക്, ഷേര്‍ലി വര്‍ഗ്ഗീസ്, ശ്രീരേഖ, കെ. ഓമന എന്നിവര്‍ നേതൃത്വം നല്കി.