അബൂദാബി:ഖാസി അക്കാദമി അബൂദാബി കമ്മിറ്റി യുടെ കീഴിൽ മജ്‌ലിസുന്നൂറും, കണ്ടത്തിൽ മുഹമ്മദ് കുഞ്ഞി ഹാജി അവർകൾക്ക് സ്വീകരണ ച്ചടങ്ങും സംഘടിപ്പിച്ചു.അബുദാബി മദീന സായിദ് സെഞ്ചുറി ഹൗസിൽ സംഘടിപ്പിച്ച പരിപാടിയിൽ അബ്ദുറഹ്മാൻ കമ്പള, സക്കീർ കമ്പാർ അവർകൾ മജ്ലിസുന്നൂറിന് നേതൃത്വം നൽകി.
ശേഷം നടന്ന യോഗത്തിൽ അബുദാബി ഖാസി അക്കാദമി പ്രസിഡൻ്റ് അസീസ് പെർമൂദെ സാഹിബ് ഖാസി അക്കാദമി കേന്ദ്ര കമ്മിറ്റിയുടെ ഉപാധ്യക്ഷൻ കണ്ടത്തിൽ മുഹമ്മദ് കുഞ്ഞി ഹാജി അവർകൾക്ക് മെമന്റോ നൽകി ആദരിച്ചു.
യോഗത്തിൽ ഖാസി അക്കാദമി അബൂദാബി കമ്മറ്റി പ്രസിഡൻ്റ് അസീസ് പെർമൂദെ സാഹിബ് അധ്യക്ഷത വഹിച്ചു. അബൂദാബി സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് ഹനീസ് മാങ്ങാട് യോഗം ഉദ്ഘാടനം ചെയ്തു.
കാസർഗോഡ് ജില്ലാ എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി ഫൈസൽ സീതൻകോളി, മഞ്ചേശ്വരം മേഖലാ എസ്കെഎസ്എസ്എഫ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഹാജി കമ്പള, കൊക്കച്ചാൽ വാഫി കോളേജ് ചെയർമാൻ യൂസുഫ് സെഞ്ചുറി, ഖാസി അക്കാദമി അബൂദാബി കമ്മറ്റി സീനിയർ വൈസ് പ്രസിഡന്റ് ശരീഫ് ഉറുമി, യുവ വ്യവസായി സിദ്ദീഖ് സ്പീഡ് കമ്പ്യൂട്ടർ, മഞ്ചേശ്വരം മണ്ഡലം കെഎംസിസി ട്രഷറർ ഖാലിദ് ബംബ്രാണ, തുടങ്ങിയവർ സംസാരിച്ചു. ശേഷം ആദരവ് ഏറ്റുവാങ്ങി കണ്ടെത്തിൽ മുഹമ്മദ് കുഞ്ഞി ഹാജി സ്ഥാപനത്തിന്റെ പ്രവർത്തനത്തെ പറ്റി വിശദീകരിച്ചു സംസാരിച്ചു.
മഞ്ചേശ്വരം മണ്ഡലം കെഎംസിസി വൈസ് പ്രസിഡൻറ് സുനൈഫ് പേരാൽ,ഹനീഫ് വളപ്പ്, അബ്ദുല്ല മദ്ലോടി, സാദിഖ് സെഞ്ചുറി, അസ്ഹർ ബായാർ, നാസർ സീദി പെർമൂദെ തുടങ്ങിയവർ സംബന്ധിച്ചു.സക്കീർ കമ്പാർ സ്വാഗതവും, ഫാറൂഖ് സീതൻകോളി നന്ദിയും പറഞ്ഞു.
ഖാലിദ് ബംബ്രാണ