ജീവനിക്കായി പാഴ്‌വസ്തുക്കള്‍ കൊണ്ട് ലോഗോ ഉണ്ടാക്കാം

87

കാസറകോട് : നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ആപ്തവാക്യത്തോടെയുള്ള പച്ചക്കറി കൃഷി വികസന പദ്ധതിയായ കൃഷിവകുപ്പിന്റെ ജീവനിക്ക് പാഴ്‌വസ്തുക്കളില്‍ നിന്നും ലോഗോ തയ്യാറാക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം.

ജനുവരി ഏഴിന് ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് മത്സരം നടക്കുക. എ ഫോര്‍ പേപ്പറിന്റെ സൈസില്‍ ആയിരിക്കണം ലോഗോ തയ്യാറാക്കേണ്ടത്. പ്ലാസ്റ്റിക്ക് ഒഴികെയുളള ഏത് പാഴ് വസ്തുക്കളും ലോഗോ തയ്യാറാക്കാന്‍ ഉപയോഗിക്കാം.

ലോഗോ തയ്യാറാക്കാന്‍ ആവശ്യമായ എല്ലാ വസ്തുക്കളും വിദ്യാര്‍ത്ഥികള്‍ തന്നെ കൊണ്ടു വരണം.ഒന്നര മണിക്കൂര്‍ സമയം അനുവദിക്കും.ജനുവരി ഒമ്പതി ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടക്കുന്ന ജീവനിയുടെ ജില്ലാതല ഉദ്ഘാടനത്തില്‍ ആദ്യത്തെ മൂന്ന് സ്ഥാനക്കാര്‍ക്കുളള സമ്മാനം നല്‍കും.

പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രധാനധ്യാപകന്റെ സാക്ഷ്യപത്രവും കരുതണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

NO COMMENTS