മലബാര്‍ സിമെന്‍റ്സില്‍ അച്ചടക്ക നടപടി : രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

153

പാലക്കാട്: അസംസ്കൃത വസ്തുക്കളുടെ അഭാവത്തില്‍ ഒരുമാസത്തിലേറെയായി ഉല്‍പാദനം നിലച്ച മലബാര്‍ സിമെന്‍റ്സില്‍ അച്ചടക്ക നടപടി തുടങ്ങി. അസംസ്കൃത വസ്തുക്കള്‍ എത്തിക്കുന്നതിന് വീഴ്ച വരുത്തിയതായി ആരോപിച്ച്‌ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സിസ്റ്റം അനലിസ്റ്റ് മാറ്റി ജോസഫ്, ഡെപ്യൂട്ടി മാനേജര്‍(മെറ്റീരിയല്‍സ്) അനന്തനാരായണന്‍ എന്നിവരെയാണ് മാനേജിങ് ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. വിജിലന്‍സ് കേസില്‍ കുടുങ്ങി പുറത്താവുന്നതിനു മുന്പായി മുന്‍ എം.ഡി കെ. പത്മകുമാര്‍ അംഗീകാരം നല്‍കിയിരുന്ന കല്‍ക്കരി വാങ്ങാനുള്ള ഉത്തരവിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് സസ്പെന്‍ഷന് കാരണം. കല്‍ക്കരിയുടെയും ലാറ്ററെറ്റിന്‍റെയും അഭാവത്താലാണ് കന്പനിയില്‍ ഉല്‍പാദനം നിലച്ചത്. അസംസ്കൃത വസ്തുക്കള്‍ മൂന്നുമാസത്തെ കരുതല്‍ശേഖരം വേണമെന്നുണ്ട്. ഇതുംപാലിക്കപ്പെട്ടില്ല.

NO COMMENTS

LEAVE A REPLY