മലബാര്‍ സിമന്റ്സില്‍ ഈ മാസം തന്നെ ഉല്‍പാദനം പു:നരാരംഭിക്കും: മന്ത്രി ജയരാജന്‍

186

പാലക്കാട് • രണ്ടാഴ്ചയ്ക്കകം അസംസ്കൃത വസ്തുക്കളെത്തിച്ച്‌ ഈ മാസം തന്നെ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സില്‍ ഉല്‍പാദനം പു:നരാരംഭിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ അറിയിച്ചു. സിമന്റ് ഉല്‍പാദനത്തിനു ആവശ്യമായ ലാറ്റ്റേറ്റ് കാസര്‍ക്കോടുനിന്നും ചുണ്ണാമ്ബുകല്ല് രാജസ്ഥാനില്‍നിന്നും കൊണ്ടുവരും. നിലവിലെ ഉല്‍പാദനം വര്‍ധിപ്പിച്ച്‌ സംസ്ഥാന സിമന്റ് വിപണിയില്‍ മലബാര്‍ സിമന്റ്സിന്റെ സാന്നിധ്യം നിലവിലുള്ള 10 ശതമാനത്തില്‍ നിന്നു ഉയര്‍ത്തും.വിവിധ ജില്ലകളില്‍ വ്യത്യസ്ത വിലയില്‍ സിമന്റ് വില്‍പന നടത്തുന്ന സമ്ബ്രദായം നിര്‍ത്തലാക്കിയശേഷം വില ഏകീകരിക്കും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡീലര്‍മാരുടെ യോഗം വിളിക്കും.വാളയാറില്‍ പുതിയ ഉല്‍പാദന യൂണിറ്റ് ആരംഭിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനുള്ള വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ റിയാബിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.സ്ഥാപനത്തില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ല. എന്നാല്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടുണ്ടെന്നു പറയുന്ന ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്തു നിന്നു മാറ്റാന്‍ ഉദ്യോശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാപനത്തെ നശിപ്പിക്കാനുള്ള ശ്രമം ധീരമായി നേരിടും. സ്ഥാപനത്തെ നശിപ്പിക്കാന്‍ ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുകയാണ്. ഇവരെ സഹായിക്കുന്ന സ്ഥാപനത്തിലുള്ളവരെ നിരീക്ഷിച്ചു വരികയാണ്.
മലബാര്‍ സിമന്റ്സ് പൂട്ടിക്കാന്‍ വന്‍തുക പ്രതിഫലം പറ്റി കോടതികളില്‍ വാദിക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വാളയാര്‍ മലബാര്‍ സിമന്റ്സ് സന്ദശിച്ച അദ്ദേഹം ജീവനക്കാരുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും ചര്‍ച്ച നടത്തി.

NO COMMENTS

LEAVE A REPLY