മലബാര്‍ ഗോള്‍ഡിനെതിരെ വ്യാജപ്രചരണം നടത്തിയ മലയാളിക്ക് 45 ലക്ഷം രൂപ പിഴ

191

ദുബായ്: മലബാര്‍ ഗോള്‍ഡിനെതിരെ സമൂഹ്യമാധ്യമങ്ങളില്‍ വ്യാജചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജപ്രചരണം നടത്തി സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയ മലയാളിയെ രണ്ടരലക്ഷംദിര്‍ഹം (45 ലക്ഷം രൂപയോളം) പിഴയടയ്ക്കാനും അതിനുശേഷം നാടുകടത്താനും ദുബായ് കോടതി വിധിച്ചു. തൃശ്ശൂര്‍ സ്വദേശി ബിനീഷ് അറുമുഖനെയാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞവര്‍ഷം ദുബായില്‍വെച്ച് മലബാര്‍ ഗോള്‍ഡ് ശാഖയില്‍ പാക്കിസ്ഥാനം സ്വാതന്ത്യദിനം ആഘോഷിച്ചെന്ന പ്രചരാണം സമൂഹമാധ്യങ്ങളിലൂടെ ഇയാള്‍ പ്രചരിപ്പിച്ചുവെന്ന കേസിലാണ് ഇയാള്‍ക്കെതിരെ പിഴ വിധിച്ചത്. നിരവധി പാക്കിസ്ഥാന്‍ സ്വദേശികള്‍ ജോലി ചെയ്യുന്ന യുഎഇയിലെ മറ്റൊരു സ്ഥാപനം നടത്തിയ ആഘോഷത്തിന്റെ ചിത്രം ഉപയോഗിച്ചാണ് ഇയാള്‍ മലബാര്‍ ഗോള്‍ഡിന് എതിരെ വ്യാജപ്രചാരണം നടത്തിയത്. മലബാര്‍ ഗോള്‍ഡിന്റെ ലോഗോ ഉപയോഗിച്ചാണ് ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ വ്യാജപ്രചാരണം നടത്തിയത്. തുടര്‍ന്ന് മലബാര്‍ ഗോള്‍ഡ് അധികൃതര്‍ ദുബായി മുറാഖാബാദ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി രേഖാമൂലം മാപ്പപേക്ഷിച്ചതിനെ തുടര്‍ന്ന് കേസ് പിന്‍വലിച്ചിരുന്നു എന്നാണ് മലബാര്‍ ഗോള്‍ഡ് വ്യക്തമാക്കുന്നത്. എന്നാല്‍ യുഎഇയിലെ നിയമപ്രകാരം പബ്ലിക് പ്രോസിക്യൂഷന്‍ നടപടികള്‍ തുടരുകയായിരുന്നു. വിവരസാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്‌തെന്ന കുറ്റമാണ് യുവാവിന് എതിരെ ചുമത്തിയത്. പിഴ ഈടാക്കിയ ശേഷം യുവാവിനെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സമൂഹ്യമാധ്യങ്ങളിലൂടെ സ്ഥാപനങ്ങളേയും വ്യക്തികളേയും അപകീര്‍ത്തിപ്പെടുത്തുന്നത് വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃതമാണന്ന സന്ദേശമാണ് വിധി നല്‍കുന്നതെന്ന് മലബാര്‍ ഗോള്‍ ആന്റ് ഡയമണ്ടസ് ഇന്റര്‍നാണഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.

NO COMMENTS

LEAVE A REPLY