ഷൊര്‍ണൂര്‍: മംഗലാപുരത്ത് നിന്നും തിരുവനന്തപുരം വരെ പോകുന്ന മലബാര്‍, മാവേലി എക്സ്പ്രസുകളും ഇന്ന് സര്‍വീസ് നടത്തും.ഷൊര്‍ണൂര്‍-കോഴിക്കോട് റെയില്‍ പാത തുറന്നു.കനത്ത മഴയെ തുടര്‍ന്നു പാതയില്‍ പലഭാഗത്തും മണ്ണിടിച്ചില്‍ ഉണ്ടായതോടെയാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. അഞ്ച് ദിവസങ്ങള്‍ക്കുശേഷമാണ് റെയില്‍ പാത തുറന്നത്.കോഴിക്കോട് നാഗര്‍കോവില്‍ സ്പെഷല്‍ പാസഞ്ചര്‍ ഉടന്‍ കടത്തിവിടും.