ഇസ്ലാമാബാദ്: നോബല്‍ ജേതാവായ പാക് മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫ്സായ് കശ്മീര്‍ പ്രക്ഷോഭത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്ത്. കശ്മീരില്‍ നടക്കുന്ന പ്രശ്നങ്ങള്‍ മനുഷ്യത്വരഹിതവും ഹൃദഭേദകവുമാണെന്ന് ചൂണ്ടിക്കാണിക്കുന്ന മലാല പ്രശ്നത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും ആവശ്യപ്പെടുന്നു. മറ്റെല്ലാവരെയും പോലെ കശ്മീരിലെ ജനങ്ങളും മൗലിക അവകാശങ്ങള്‍ അര്‍ഹിക്കുന്നു, അവര്‍ക്ക് സ്വന്തന്ത്രമായി ഭയമില്ലാതെ ജീവിക്കാന്‍ കഴിയണം, മലായ പറയുന്നു. പാക് ദിനപത്രമായ ഡോണാണ് മലായുടെ പ്രസ്താവന പുറത്തുവിട്ടത്.