മലമ്പുഴ : മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് 12 മണിയോടെ തുറക്കും. പോത്തുണ്ടി ഡാമിനൊപ്പം മലമ്ബുഴ അണക്കെട്ടുകൂടി തുറക്കുന്നതോടെ ഭാരതപ്പുഴയില്‍ ഉള്‍പ്പെടെ ജലനിരപ്പ് വന്‍തോതില്‍ ഉയരും. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശനം നല്‍കിയിട്ടുണ്ട്. നാലുവര്‍ഷത്തിന് ശേഷമാണ് മഴക്കാലത്ത് മലമ്ബുഴ ഡാം തുറക്കുന്നത്. കല്‍പ്പാത്തി പുഴയിലും കൈവഴികളിലും ജലനിരപ്പ് വന്‍തോതില്‍ ഉയരും. അകത്തേത്തറ, മലമ്ബുഴ, പുതുപ്പരിയാരം പഞ്ചായത്തുകളില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലമ്ബുഴ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 115 മീറ്ററിലേക്ക് ജലനിരപ്പ് അടുക്കുന്നതോടയാണ് ഷട്ടറുകള്‍ തുറക്കുന്നത്.