പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ആറ് സെന്റീമീറ്റര്‍ കൂടിയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. നേരത്തെ മൂന്നു സെന്റീമീറ്ററായിരുന്നു ഉയര്‍ത്തിയിരുന്നത്. ഇതേത്തുടര്‍ന്ന് ഭാരതപ്പുഴയുടെയും കല്‍പാത്തിപ്പുഴയുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മലമ്ബുഴയില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയത്. 115.06 മീറ്റര്‍ പരമാവധി നിരപ്പുള്ള ഡാമില്‍ നിലവില്‍ 115 മീറ്ററാണു ജലനിരപ്പ്. കൂടുതല്‍ വെള്ളം ഒഴുക്കുന്നതിനാല്‍ മലമ്ബുഴ ചെറുകിട ജലവൈദ്യുത പദ്ധതിയില്‍നിന്നുള്ള ഉല്‍പാദനവും ഇന്നാരംഭിക്കും.