ഭക്ഷണം ലഭിക്കാതെ മലപ്പുറത്ത് സ്ത്രീ മരിച്ച നിലയില്‍

204

മലപ്പുറം• മനോദൗര്‍ബല്യം സംശയിക്കപ്പെടുന്ന മകളോടൊപ്പം താമസിച്ചിരുന്ന അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍ വടക്കത്ത് കുന്നത്ത് ശോഭന (55) യാണു മരിച്ചത്. അവശയായ മകളെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്നതാണു മരണത്തിനു കാരണമായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.എടപ്പാള്‍ ടൗണ്‍ പരിസരത്ത് വന്‍ തുക വില മതിക്കുന്ന ഭൂസ്വത്ത് ഇവരുടെ പേരിലുണ്ട്. ഇതില്‍ നിന്ന് ആദായമൊന്നുമില്ല. യഥാസമയം ശരിയായ രീതിയില്‍ മരുന്നും ഭക്ഷണവും നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. സാമൂഹിക സുരക്ഷാ പെന്‍ഷനായിരുന്നു വരുമാനം. അതും കുറച്ചുനാളായി കൈപ്പറ്റാറില്ലെന്നു പറയുന്നു.

NO COMMENTS

LEAVE A REPLY