കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചതിനെതിരെ മരത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി മലയോര കര്‍ഷകന്‍

209

മലപ്പുറം • കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചതിനെതിരെ മരത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി മലയോര കര്‍ഷകന്‍. വഴിക്കടവ് പൂവത്തിപ്പൊയില്‍ പള്ളിപ്പറമ്ബില്‍ ജോണ്‍ മാത്യു ആണ് ഇന്നു പുലര്‍ച്ചെ അഞ്ചര മുതല്‍ കൃഷിഭൂമിയോടു ചേര്‍ന്നുള്ള വനത്തിനുള്ളിലെ മരത്തിനു മുകളില്‍ കയറിയിരുന്നത്. ഡിഎഫ്‌ഒ സ്ഥലത്തെത്തി ഉറപ്പു നല്‍കണമെന്നായിരുന്നു ബേബിയുടെ ആവശ്യം. ഒടുവില്‍ തക്കതായ നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പു കിട്ടിയതോടെ ബേബി താഴെയിറങ്ങി.
പാട്ടത്തിനെടുത്ത രണ്ടേക്കര്‍ സ്ഥലത്താണു ബേബിയുടെ വാഴക്കൃഷി. ഇന്നു പുലര്‍ച്ചെ രണ്ടരവരെ ബേബി കൃഷിയിടത്തില്‍ കാവലിരുന്നു. പിന്നീടു വീട്ടില്‍പ്പോയി കാപ്പി കുടിച്ചു മടങ്ങിവന്നപ്പോള്‍ കാട്ടാനക്കൂട്ടം വാഴത്തോട്ടം നശിപ്പിച്ച നിലയിലായിരുന്നു.
ഇതോടെയാണ് മരത്തില്‍ കയറി ബേബി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

NO COMMENTS

LEAVE A REPLY