രണ്ടാനമ്മ കുട്ടികളെ പുറത്താക്കി വീടുപൂട്ടി സ്ഥലംവിട്ടതിനെ തുടര്‍ന്ന് പിഞ്ചു കുട്ടികള്‍ രണ്ടു ദിവസം പെരുവഴിയില്‍

171

മലപ്പുറം: രണ്ടാനമ്മ കുട്ടികളെ പുറത്താക്കി വീടുപൂട്ടി സ്ഥലംവിട്ടതിനെ തുടര്‍ന്ന് പിഞ്ചു കുട്ടികള്‍ രണ്ടു ദിവസം പെരുവഴിയില്‍. തിരൂര്‍ കൂട്ടായിലാണ് മൂന്ന് വയസ്സുമുതല്‍ 14 വയസ്സുവരെ പ്രായമുള്ള നാല് ആണ്‍ കുട്ടികളോട് രണ്ടാനമ്മ ക്രൂരത കാട്ടിയത്.
കുട്ടികളെ പുറത്തിറക്കിവിട്ട് വീടും ഗേറ്റും പൂട്ടി സ്വന്തം മക്കളുമായി രണ്ടാനമ്മ സ്വന്തം വീട്ടിലേയ്ക്ക് പോവുകയായിരുന്നു. പുസ്തകങ്ങളും ബാഗുകളും പുറത്തേയ്ക്ക് എറിഞ്ഞു കൊടുത്തതിനു ശേഷമായിരുന്നു വീടുപൂട്ടിയത്. രണ്ടു ദിവസത്തോളം വീടിനു പുറത്തു കഴിഞ്ഞ കുട്ടികളെക്കുറിച്ച്‌ ബന്ധുക്കള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.
തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതെ വലഞ്ഞ കുട്ടികള്‍ക്ക് പിന്നീട് ബന്ധുക്കളാണ് ഭക്ഷണം നല്‍കിയത്. കുട്ടികളുടെ പിതാവ് വിദേശത്തേയ്ക്ക് പോയ സമയത്തായിരുന്നു സംഭവം. ഭക്ഷണം കഴിക്കാതെ അവശനിലയിലായിരുന്നു കുട്ടികളെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.രണ്ടാനമ്മ തങ്ങളെ പീഡിപ്പിച്ചിരുന്നതായും പട്ടിണിക്കിട്ടിരുന്നതായും കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് മൊഴിനല്‍കിയിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം കുട്ടികളുടെ സംരക്ഷണം ബന്ധുക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. രണ്ടാനമ്മയെ പോലീസ് ഇന്ന് കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം.

NO COMMENTS

LEAVE A REPLY