ബംഗളുരു: കൊല്ലം കളക്ടറേറ്റ്, മലപ്പുറം കോടതി വളപ്പ് എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് എന്‍ ഐ എ അറസ്റ്റ് ചെയ്ത അഞ്ച് പേരെയും ഇന്ന് ബംഗളുരു എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കും. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് അഞ്ചുപേരില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പരിശോധന റിപ്പോര്‍ട്ട് എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്യുന്നതിനായി പ്രതികളെ എന്‍ഐഎ ഇന്ന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.