മലപ്പുറം – കലാപരിശീലനത്തിന് അപേക്ഷിക്കാം

316

സാംസകാരിക വകുപ്പിന് കീഴില്‍ മലപ്പുറം കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കലാ പരിശീലനം ഏപ്രില്‍ രണ്ടാം വാരത്തില്‍ മലപ്പുറം വാണിയമ്പലത്ത് വെച്ച് നടക്കും.മാപ്പിളപ്പാട്ട്, കോല്‍ക്കളി, ദഫ്, അറബന, വട്ടപ്പാട്ട്, ഒപ്പന എന്നീ ഇനങ്ങളിലാണ് പരിശീലനം. 18-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ രണ്ട് ഫോട്ടോയും വയസ്സ് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പും സഹിതം അപേക്ഷിക്കണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ തപാല്‍ സ്റ്റാമ്പ് പതിച്ച കവര്‍, സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം ജില്ല 673638 എന്ന വിലാസത്തില്‍ അയക്കുക.ഓഫീസില്‍ നിന്നും നേരിട്ടും അപേക്ഷാ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രില്‍ 10. ഫോണ്‍ : 0483 2711432.

NO COMMENTS