മലപ്പുറം ഉപതെരെഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി

215

മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരെഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. ഒന്‍പത് സ്ഥാനാര്‍ത്തികളാണ് മലപ്പുറത്ത് ഏറ്റുമുട്ടുന്നത്. ആകെ 13.12 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 1006 പ്രവാസി വോട്ടര്‍മാരുമുണ്ട്. 3525 പോളിംഗ് ഉദ്യോഗസ്ഥരെയാണ് വോട്ടെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ആകെയുള്ള 1175 ബൂത്തുകളാണുള്ളത്. ഇതില്‍ 49 ബൂത്തുകള്‍ പ്രശനബാധിതമാണ്. ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകളില്‍ 3500 പോലീസുകരെയുംനാല് കമ്പനി സൈനികരെയും സുരക്ഷയാക്കായി നിയോഗിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലും അഞ്ച് വീതം ബൂത്തുകള്‍ മാതൃകാ ബൂത്തുകളാണ്. കുടിവെളളം വീല്‍ചെയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇത്തരം ബൂത്തില്‍ ഉറപ്പാക്കാന്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പ്രതീക്ഷയോടെയാണ് ഇടത് വലത് മുന്നണികള്‍. ഭൂരിപക്ഷം കൂടുമന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY