സൗദിയിലേക്ക് മലയാളി കുടുംബങ്ങള്‍ ഒമാന്‍ വഴി എത്തിത്തുടങ്ങി.

24

റിയാദ്: ഒമാന്‍ വഴി സഊദിയിലേക്ക് മലയാളി കുടുംബങ്ങള്‍ എത്തിത്തുടങ്ങി. 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഊദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് ശേഷം നിരവധി പേരാണ് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഒമാന്‍ വഴി സഊദിയിലേക്കെത്താനായി ഒരുങ്ങിയി രിക്കുന്നത്. പലരും ഇത് സാധ്യമാണോയെന്ന സംശയവും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, യാത്രാ നിരോധനം പ്രാബല്യത്തില്‍ വന്നതിന് ശേഷം സഊദിയിലെത്തിയ മലയാളി കുടുംബങ്ങള്‍ ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ദുബായ് വഴി സഊദിയിലെത്തു മ്ബോള്‍ ഉണ്ടായിരുന്ന അതെ നടപടിക്രമങ്ങള്‍ തന്നെയാണ് ഒമാന്‍ വഴിയുള്ള യാത്രക്കാര്‍ക്കുമുള്ളത്.

ഒമാന്‍ കൂടാതെ ബഹ്‌റൈന്‍, മാല്‍ദ്വീപ് വഴിയും സഊദിയിലേക്കെത്തിച്ചേരാനാകും. എന്നാല്‍, ബഹ്‌റൈന്‍ വഴി വിസ ലഭ്യമാക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. നേരത്തെ ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈന്‍ സന്ദര്‍ശക വിസ വളരെ എളുപ്പത്തില്‍ ലഭ്യമായിരുന്നു വെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് വളരെ പ്രയാസമാണ്. അതിനാല്‍ തന്നെ ട്രാവല്‍ ഏജന്‍സികള്‍ അവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ബഹ്‌റൈന്‍ വഴി കൊണ്ട് വരാന്‍ വിസമ്മതിക്കുന്നത്. ചില ട്രാവല്‍സുകള്‍ ബഹ്‌റൈന്‍ വഴി പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബഹ്‌റൈന്‍ വിസ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിസ ലഭ്യമാകുന്നതിലെ പ്രയാസമാണ് ഇതിനു കാരണം.

അതേസമയം, ഒമാന്‍ വഴി വളരെ എളുപ്പത്തില്‍ ഇപ്പോള്‍ സഊദിയില്‍ എത്താനാകും. എന്നാല്‍, യു.​എ.​ഇ, ഇന്ത്യ അ​ട​ക്കം 20 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക്​ പ്ര​വേ​ശ​നം നി​രോ​ധി​ച്ച​തോ​ടെ യു.​എ.​ഇ, ഇ​ന്ത്യ തു​ട​ങ്ങി​യ രാജ്യ​ങ്ങ​ളി​ല്‍​ നി​ന്ന് ഒ​മാ​നി​ലേ​ക്കും ഒ​മാ​നി​ല്‍​നി​ന്ന് സഊ​ദി അ​റേ​ബ്യ​യി​ലേ​ക്കു​മു​ള്ള ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ കുത്തനെ ഉ​യ​ര്‍ന്നിട്ടുണ്ട്.

നിലവില്‍ ഇന്ത്യയില്‍ നിന്നും യുഎയില്‍ നിന്നുമടക്കാം 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഊദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നില്ല. ഇവര്‍ക്ക് ലിസ്റ്റില്‍ പെടാത്ത ഏതെങ്കിലും രാജ്യങ്ങള്‍ വഴി പതിനാല് ദിവസം അവിടെ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് സഊദിയിലേക്ക് പ്രവേശനം സാധ്യമാകുന്നത്. ദുബായില്‍ ഇപ്പോള്‍ കുടുങ്ങിയവരും ഒമാന്‍ വഴി സഊദിയിലേക്കെത്താനായുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്ക് ഒമാനില്‍ വീണ്ടും 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും.

NO COMMENTS