യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു. സനായിലെ അപ്പീൽ കോടതിയാണ് വധ ശിക്ഷ ശരിവച്ചത്. 2017ൽ യെമൻ പൗരൻ തലാൽ അബ്ദ മഹ്ദിയെ നിമിഷയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ, പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം.
2017 ലായിരുന്നു സംഭവം. തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടർടാങ്കിൽ ഒളിപ്പിച്ചെന്നതാണ് നിമിഷയ്ക്ക് എതിരെയുള്ള കേസ്. നിമിഷയെ താൻ വിവാഹം കഴിച്ചെന്ന് വ്യാജ രേഖകൾ നിർമിച്ച് തലാൽ മെഹ്ദി അവകാശപ്പെട്ടിരുന്നു. എന്നാൽ സ്വന്തമായി ക്ലിനിക്ക് തുടങ്ങാനാണ് ഇയാളുടെ സഹായം തേടിയതെന്നും പക്ഷേ, യെമൻ പൗരൻ സാമ്പത്തികമായി ചതിച്ചെന്നുമാണ് നിമിഷപ്രിയ പറയുന്നത്.
നിമിഷപ്രിയക്ക് സാങ്കേതികമായി സുപ്രിം ജുഡീഷ്യൽ കൗൺസിലിനെ സമീപിക്കാം. യെമൻ പ്രസിഡന്റാണ് സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ അധ്യക്ഷൻ. എന്നാൽ ഈ സമിതി, കേസിന്റെ ഇതുവരെയുള്ള നിയമനടപടികൾ സാങ്കേതികമായി ശരിയായിരുന്നോ എന്നു മാത്രമേ നോക്കുകയുള്ളൂ. കേസിന്റെ മെറിറ്റിലേക്ക് സുപ്രീം ജുഡീഷ്യൽ കൗൺസിൽ കടക്കില്ല. അതിനാൽത്തന്നെ ശിക്ഷാ ഇളവ് ലഭിക്കുകയുമില്ല.
യെമൻ പൗരൻ തലാൽ അബ്ദു മഹദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയ ജയിലിലായത്.
കൊല്ലപ്പെട്ടവരുടെ കുടുംബം പണം സ്വീകരിച്ച് നൽകിയാൽ മാത്രമേ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാനാകും. ഇതിനായി നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നി രണ്ടാഴ്ച മുൻമ്പ് കേസ് പരിഗണിച്ചപ്പോൾ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും നാട്ടുകാരും സനായിലെ കോടതിക്ക് മുമ്പിൽ തടിച്ചു കൂടിയിരുന്നു.
വധശിക്ഷയ്ക്ക് എതിരെ നിമിഷപ്രിയയുടെ കുടുംബം അപ്പിൽ കോടതിയെ സമീപിക്കുകയായിരുന്നു. സ്ത്രീ എന്ന പരിഗണന മുൻനിർത്തിയും പ്രായമായ അമ്മയുടെയും ആറുവയസ്സുകാരൻ മകന്റെയും കാര്യം പരിഗണിച്ച് ശിക്ഷയിൽ ഇളവു വേണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.