കല്‍പ്പറ്റ: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന് വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. വയനാട് തൃക്കൈപ്പറ്റയിലെ തറവാട് വീട്ടിലാണ് മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ ഇ.പി ജയരാജനും കടന്നപ്പള്ളി രാമചന്ദ്രനും എത്തിയിരുന്നു.പതിനഞ്ച് മിനിറ്റ് നേരത്തോളം ചിലവഴിച്ചശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. നിലവില്‍ വെറ്ററിനറി സര്‍വകലാശാലയില്‍ താത്കാലിക ജോലി ചെയ്യുന്ന വസന്തകുമാറിന്റെ ഭാര്യക്ക് ആ ജോലി സ്ഥിരപ്പെടുത്തി കൊടുക്കുകയോ പോലീസില്‍ സബ് ഇന്‍സ്പെക്ടറായി നിയമനം നല്‍കുകയോ ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.