ബംഗളൂരു: മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസും ബി.ജെ.പിയുമാണെന്ന് പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. എന്നാല്‍ രാജ്യത്ത് ആശയങ്ങളിലെ അഭിപ്രായ വ്യത്യാസം മൂലം ആളുകള്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇടപെടുന്നുണ്ടെന്നും ഇതിനോടകം തന്നെ ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.