ഹിന്ദുവിനും മുസ്ലീമിനുമിടയില്‍ അതിരുവരയ്ക്കരുതെന്ന് മമത ബാനര്‍ജിയോട് ഹൈക്കോടതി

215

കൊല്‍ക്കത്ത : മുഹറം ദിനത്തില്‍ ദുര്‍ഗാഷ്ടമി ആഘോഷങ്ങള്‍ നടത്തരുതെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിലപാടിന് തിരിച്ചടി. ക്രമസമാധാനം തകരുമെന്ന കാരണത്താല്‍ വ്യക്തിയിടെ അവകാശത്തെ ഇല്ലായ്മ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. ഐക്യത്തോടെ ജീവിക്കുന്ന ഹിന്ദുവിനും മുസ്ലീമിനുമിടയില്‍ അതിരുവരയ്ക്കരുതെന്നും കോടതി വ്യക്തമാക്കി. ഓരോ വ്യക്തിക്കും അവര്‍ ജീവിക്കുന്ന സമൂഹത്തിന്റെ ആചാരങ്ങള്‍ അനുഷ്ടിക്കാന്‍ അവകാശമുണ്ട്. അതിന് മുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

NO COMMENTS