കോല്‍ക്കത്ത : ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തള്ളി മുന്നേറുന്ന സമാജ് വാദി പാര്‍ട്ടിയെ അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉത്തര്പ്രദേശിലെത്ത് വലിയ വിജയമാണെന്നും അവര്‍ പറഞ്ഞു. ബിഎസ്പി അധ്യക്ഷ മായാവതിയെയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെയും അഭിനന്ദിക്കുന്നുവെന്നും മമത ട്വിറ്ററില്‍ കുറിച്ചു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫൂല്‍പുരിലും നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് വന്‍ തിരിച്ചടി നേരിട്ടത്. ഇരു മണ്ഡലങ്ങളിലും എസിപി സ്ഥാനര്‍ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ്.