കോല്‍ക്കത്ത: ഗുജറാത്ത് മോഡല്‍ കലാപം രാജ്യംമുഴുവന്‍ ആവര്‍ത്തിക്കാനാണു ബിജെപി ശ്രമിച്ചതെന്നും ഡല്‍ഹിയിലെ വര്‍ഗീയ കലാപം കേന്ദ്രസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബോധപൂര്‍വമായ വംശഹത്യയായിരുന്നുവെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി.
കോല്‍ക്കത്തയില്‍ അമിത് ഷാ നടത്തിയ റാലിയില്‍ ‘ഗോലി മാരോ’ മുദ്രാവാക്യം വിളിച്ചത് അപലപനീയമാണ്. പശ്ചിമബംഗാളിലെ ക്രമസമാധാന നിലയില്‍ ആശങ്ക രേഖപ്പെടുത്തുകയാണെന്ന അമിത് ഷായുടെ പ്രസ്താവനയെ മമത പരിഹസിച്ചു. കലാപത്തില്‍ ബിജെപി മാപ്പ് പറയണമെന്നും മമത ആവശ്യപ്പെട്ടു.