കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മരിച്ചു കിടക്കുന്നത് കാണിച്ചു തരുന്നയാൾക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് അരാംബാഗിലെ തൃണമൂൽ കോൺഗ്രസ് എംപി അപരുപ പോഡറിന് ഭീഷണി കത്ത് ലഭിച്ചു .
സംഭവത്തിൽ അപരുപ ശ്രീരാംപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കത്തിൽ മമതയുടെ മോർഫ് ചെയ്ത ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. രജ്വീർ കില്ല എന്നയാളുടെ പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്.
ഫോൺ നമ്പറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് രാജ്വീർ കില്ല എന്ന പേരിൽ തന്നെയുള്ള ബിന്ധാനഗർ സ്വദേശിയുടേതാണ്. തന്റെ പേരും ഫോൺ നമ്പറും വ്യാജ കത്തെഴുതാൻ ഉപയോഗിച്ചെന്ന് കാണിച്ച് ഇയാളും പോലീസിൽ പരാതിപെട്ടിട്ടുണ്ട്.